Latest Updates

കഴിഞ്ഞ ഒരു മാസമായി, കാലഹരണപ്പെട്ട ഇന്‍ഷുറന്‍സ് പോളിസികള്‍ വിലകുറഞ്ഞ രീതിയില്‍ പുതുക്കിയെടുക്കാന്‍ അവസരം നല്‍കി എല്‍ഐസി. 
ഫെബ്രുവരി 7 മുതല്‍  എല്‍ഐസി ഇതിനായി  പ്രത്യേക കാമ്പയിന്‍ നടത്തിവരികയാണ്. മാര്‍ച്ച് 25 ന് ഇത് അവസാനിക്കും.

''ലാപ്സായ പോളിസികളുടെ പുനരുജ്ജീവനത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍  രണ്ടാം തവണയും വിലപ്പെട്ട അവസരം നല്‍കുകയാണെന്നാണ് എല്‍ഐസി ഇതേക്കുറിച്ച് പറയുന്നത്.  വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ തുടര്‍ച്ചയായ റിസ്‌ക് കവര്‍ നല്‍കുന്നതിനാണിതെന്നും അവര്‍ പറഞ്ഞു. 

 പ്രത്യേക പുനരുജ്ജീവന കാമ്പെയ്നിന്റെ ഭാഗമായി ആദ്യത്തെ അടയ്ക്കാത്ത പ്രീമിയം തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ നിശ്ചിത യോഗ്യതയുള്ള പ്ലാനുകളുടെ എല്‍ഐസി പോളിസികള്‍ പുനരുജ്ജീവിപ്പിക്കാനാകും. , നിശ്ചിത നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായായിരിക്കും ഇത്.  

 മെഡിക്കല്‍ ആവശ്യകതകളില്‍ ഇളവുകള്‍ ഉണ്ടാകില്ല. അതുപോലെ തന്നെ 
ടേം അഷ്വറന്‍സ്, മള്‍ട്ടിപ്പിള്‍ റിസ്‌ക് പോളിസികള്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്ലാനുകള്‍ക്കും  ഇളവിന് അര്‍ഹതയില്ലെന്നും എല്‍ഐസി വ്യക്തമാക്കി.

''ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ കൃത്യസമയത്ത് പ്രീമിയം അടയ്ക്കാന്‍ കഴിയാതെ പോളിസികള്‍ കാലഹരണപ്പെട്ട പോളിസി ഉടമകളുടെ പ്രയോജനത്തിനായാണ് കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നതെന്നും  എല്‍ഐസി വിശദീകരിക്കുന്നുണ്ട്

Get Newsletter

Advertisement

PREVIOUS Choice